അനുശോചനം രേഖപ്പെടുത്തി

മലപ്പുറം : മലപ്പുറം ഡി സി സി പ്രസിഡന്റും യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന അഡ്വ. വി വി പ്രകാശിന്റെ നിര്യാണത്തില്‍ മലപ്പുറം സ്പിന്നിംഗ് മില്‍ എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി ) അനുശോചനം രേഖപ്പെടുത്തി. പൊതു ജീവിതത്തില്‍ മാതൃകാ ജീവിതം നയിച്ച ആളായിരുന്നു വി വി പ്രകാശ് എന്ന് ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് പറഞ്ഞു.

യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ കണക്കറായി, രാജഗോപാല്‍, മഹീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി കെ പി സക്കീര്‍ ഹുസൈന്‍ നന്ദി പറഞ്ഞു.