തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂടി.

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂടി. ഡീസലിന്  30 പൈസയും, പെട്രോളിന് 23 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ 9 പൈസയായി . ഡീസലിന് 85 രൂപ 81 പൈസയാണ് നിരക്ക്.

തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന്  92 രൂപ 97 പൈസയും , ഡീസലിന് 87 രൂപ 57 പൈസയുമായി വര്‍ധിച്ചു.