Fincat

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ കൊടുത്തു തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

1 st paragraph

സംസ്ഥാനത്ത് 18-45 വയസ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്സിൻ നൽകാൻ കഴിയില്ല. മറ്റു രോഗമുള്ളവർക്ക് മുൻഗണന നൽകും. രോഗമുള്ളവരുടെയും ക്വാറന്റീനിൽ കഴിയുന്നവരുടെയും വീടുകളിൽ പോകുന്ന വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2nd paragraph

ലോക്ഡൗൺ വേളയിൽ വാർഡുതല സമിതിക്കാർക്ക് രോഗികളുടെ വീടുകളിൽ പേകേണ്ടതിനാൽ വാർഡുകളിൽ സഞ്ചരിക്കാൻ പാസ് നൽകും. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകേണ്ടവർ പോലീസിൽ നിന്ന് പാസ് വാങ്ങണം. ആരോഗ്യപ്രവർത്തകർ ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴുള്ള പ്രയാസം പരിഹരിക്കാൻ വിദ്യാർഥികൾക്കും മറ്റും പരിശീലനം നൽകി അവരുടെ സന്നദ്ധപ്രവർത്തനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.