വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം : വ്യാപാരിയൂത്ത് വിംഗ്

മലപ്പുറം : ലോക് ഡൗണ്‍ മൂലം കടുത്ത പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ ആവശ്യപ്പെട്ടു. ് വ്യാപാരികളെയും അനുബന്ധ തൊഴിലാളികളെയും ലോക്ക് ഡൗണ്‍ സാരമായി ബാധിച്ചിരിക്കുകയാണ് കഴിഞ്ഞ മൂന്ന് സീസണുകള്‍ നഷ്ടപെട്ട സീസണ്‍ വ്യാപാരികള്‍ ലക്ഷങ്ങള്‍ കടമെടുത്താണ് സാധനങ്ങള്‍ ഇറക്കിയത്.ഈ സഹചര്യത്തില്‍ സര്‍ക്കാറിന്റെയും, തദ്ദേശ സ്ഥാപനങ്ങളുടെയും അര്‍ധസര്‍ക്കാറുകളുടെയും വാടക കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്ക് ആറുമാസത്തെയെങ്കിലും വാടക ഒഴിവാക്കി തരണമെന്നും മുഖ്യമന്ത്രി ഇടപെട്ട് സ്വകാര്യ കെട്ടിട ഉടമകളോടും വാടക ഇളവ് നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ,പൊതു ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന വിഭാഗമെന്ന നിലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന മുഴുവന്‍ വ്യാപാരികള്‍ക്കും നല്‍കണമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റും, സംസ്ഥാന വൈസ് പ്രസിഡന്റുമായ അക്രം ചുണ്ടയില്‍ ആവശ്യപെട്ടു.