Fincat

ഖബർസ്​ഥാനിൽ വെള്ളം കയറി ഖബറുകൾ കടലെടുത്തു

പൊന്നാനി: പാലപ്പെട്ടി കടലാക്രമണം രൂക്ഷമായ പൊന്നാനി പാലപ്പെട്ടിയിൽ ഖബർസ്​ഥാനിൽ വെള്ളം കയറി ഖബറുകൾ തകർന്നു. പാലപ്പെട്ടി അജ്മീർ നഗറിലെ ഖബർസ്ഥാനിലാണ്​ കടൽ വെള്ളം ഇരച്ചെത്തിയത്​. ഖബർസ്ഥാനിലെ പതിനാറോളം ഖബറുകൾ കടലെടുത്തു.

1 st paragraph

കരിങ്കല്ല്​ കൊണ്ടുള്ള കടൽഭിത്തി ഭേദിച്ചാണ് ഇവിടെ തിരമാലകൾ ആഞ്ഞടിക്കുന്നത്. പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദിൻ്റെ ഖബർസ്ഥാൻ വർഷങ്ങളായി കടലാക്രമണ ഭീഷണിയിലാണ്. ഇതേത്തുടർന്ന് രണ്ട് വർഷം മുമ്പ് ഇവിടെ കടൽഭിത്തിയും തീരദേശ റോഡും നിർമിച്ചിരുന്നു.

2nd paragraph

എന്നാൽ, രൂക്ഷമായ കടലാക്രമണത്തിൽ കൂറ്റൻ തിരമാലകൾ കടൽഭിത്തി തകർക്കുകയായിരുന്നു. കടലാക്രമണം തുടർന്നാൽ കൂടുതൽ ഖബറുകൾ തകരാൻ സാധ്യതയുണ്ട്​.