മഞ്ചേരിയിലും പെരിന്തൽമണ്ണയിലും ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
മലപ്പുറം: ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ ഉള്ള മലപ്പുറം ജില്ല അധികൃതരുടെ കഠിന ശ്രമങ്ങൾ ഫലം കാണുന്നു. മഞ്ചേരിയിലും പെരിന്തൽമണ്ണയിലും ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കാൻ കേന്ദ്രം അനുമതി നൽകി. ജില്ലയിൽ 4 ഇടങ്ങളിൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കാൻ ഉള്ള നടപടികളും അവസാന ഘട്ടത്തിൽ ആണ്
മഞ്ചേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാൻ്റിന് കേന്ദ്രം അനുമതി നൽകാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു.
എംപിമാർ ആയ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, രാഹുൽ ഗാന്ധി, പികെ കുഞ്ഞാലിക്കുട്ടി അടക്കം ഉള്ള എംഎൽഎമാർ ഇവിടെ പ്ലാൻ്റ് വരേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആണ് മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാൻ കേന്ദ്രം അനുമതി നൽകിയത്.അന്തരീക്ഷ വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ച് എടുക്കാൻ കഴിയുന്ന നിർദിഷ്ട പ്ലാൻ്റുകളുടെ ശേഷി മിനിറ്റിൽ 10000 ലിറ്റർ ഓക്സിജൻ ആണ്.
എൻ എച് ആര് ഐ ആണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാൻ്റ് നിർമിക്കുന്നത്. കേന്ദ്രം നിർമാണത്തിന് അനുമതി നൽകിയതോടെ നിർത്തിവെച്ച നിര്‍മാണ പ്രവൃത്തികൾ പുനരാരംഭിച്ചു. പ്ലാൻറ് സ്ഥാപിക്കാൻ മെൻസ് ഹോസ്റ്റലിനു സമീപം 1500 ചതുരശ്രയടിയിൽ അഞ്ചു മീറ്റർ ഉയരത്തിൽ ഒറ്റനിലക്കെട്ടി ടമാണ് പണിയുന്നത്.
ഇനി പന്ത്രണ്ട് പില്ലറുകളുടെ യും മേൽക്കൂരയുടെയും നിർ മാണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. പ്ലാൻറിനായി പ്രത്യേകം ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന തിനുള്ള ജോലികളും ഇതിനൊ പ്പം നടക്കും. സിവിൽ ജോലികൾ വേഗം പൂർത്തിയാക്കി നൽകാൻ നിർ മിതി കേന്ദ്രത്തോട് ജില്ലാകളക്ടർ നിർദേശം നൽകി. നേരത്തേ മി നിറ്റിൽ 1500 ലിറ്റർ ഓക്സിജൻ നിർ മിക്കാൻ ശേഷിയുള്ള വിദേശനിർ മിത പ്ലാൻറ് സ്ഥാപിക്കാനായിരുന്നു നീക്കം.
പുതിയ തീരുമാനപ്രകാരം ഡി ഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) തദ്ദേശീയമായി വികസിപ്പിച്ച ആയിരം ലിറ്റർ ഉത്പാദനശേഷിയുള്ള ജനറേറ്റർ പ്ലാൻറാകും ഹൈദരാബാദിൽനി ന്ന് എത്തിക്കുക.
നാഷണൽ ഹൈവേ അതോ റിറ്റിയുടെ മേൽനോട്ടത്തിലാകും ഇതു സ്ഥാപിക്കുക. ഒരുമാസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കി പ്ലാൻറ് പ്രവർത്തന സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷ.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലുംനാഷണൽ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ ആണ് പ്ലാൻ്റ് നിർമിക്കുന്നത്. ഡി.ആർ.ഡി.ഒ ഇൻസ്റ്റാൾ ചെയ്‌ത് കമ്മീഷൻ ചെയ്യുന്ന ഓക്‌സിജൻ പ്ലാന്റിന്റെ നിർമ്മാണ ചുമതല കൊച്ചിൻ അരൂർ ടോൾവെയ്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ്.ആവശ്യമായ സ്‌ഥലം നിർദ്ദേശിച്ച് നൽകിയാൽ അടിസ്‌ഥാന സൗകര്യങ്ങളും ഇലക്‌ട്രിഫിക്കേഷനും പൂർത്തിയാക്കി പവർസപ്ലെ കൂടി ലഭ്യമാക്കിയാൽ ചുമതലപ്പെടുത്തിയ ഏജൻസി ജൂൺ 30നകം പ്രവർത്തികൾ പൂർത്തീകരിക്കും എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എംകെ റഫീഖ അറിയിച്ചു.
പി.എം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി തിരൂർ ജില്ലാ ആശുപത്രിയിൽ നിർമ്മിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണപ്രവർത്തികളും പുരോഗമിക്കുന്നുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് കോവിഡ് സ്‌പെഷ്യൽ പദ്ധതി തയ്യാറാക്കിയാണ് ഓക്‌സിജൻ പ്ലാന്റ് സ്‌ഥാപിക്കുന്നത്.
4 ലിക്വിഡ് ഓക്സിജൻ സംഭരണ ടാങ്കുകൾ ആണ് ജില്ലയിൽ പുതിയതായി പ്രവർത്തന സജ്ജം ആകുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 10,000 ലിറ്റര്‍ ഓക്സിജന്‍ സംഭരണി ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അംഗീകാരം ലഭിച്ചാല്‍ ഒരാഴ്ച്ചക്കകം പ്രവര്‍ത്തന സജ്ജമാകും. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറകിലാണ് അഞ്ച് മീറ്റര്‍ ഉയരമുള്ള സംഭരണി സ്ഥാപിച്ചത്. നിലവിലുള്ള ചെറിയ സംഭരണിയുടെ വിതരണ പൈപ്പുലൈനുമായി പുതിയ ടാങ്ക് ബന്ധിപ്പിക്കും. വിതരണലൈനുകള്‍ പുനസ്ഥാപിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയാക്കും. ഇതിനായി രണ്ട് കമ്പനികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
നാല് ലിക്വിഡ് ഓക്സിജൻ ടാങ്കുകൾ ആണ് ജില്ലക്ക് ഇപ്പൊൾ ലഭിച്ചിട്ടുള്ളത്. മഞ്ചേരിയിൽ പുതിയ ടാങ്കർ സ്ഥാപിക്കുന്നതോടെ അവിടെ ഉള്ള ടാങ്കർ പെരിന്തൽമണ്ണയിലേക്ക് മാറ്റും. കോവിഡ് ചികിത്സ കേന്ദ്രമായ താനൂർ ദയ ആശുപത്രിയിൽ ആകും മറ്റൊന്ന് സ്ഥാപിക്കുക. ഒരെണ്ണം എവിടെ ഒരുക്കണം എന്ന് ഉടൻ തീരുമാനിക്കും. കലക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് പറഞ്ഞു.
മഞ്ചേരിയിൽ മെഡിക്കൽ കോളേജിൽ കൂടുതൽ സംഭരണ ശേഷിയുള്ള പുതിയഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചതോടെ ഇവിടെയുണ്ടായിരുന്ന 3 ടൺ സംഭരണ ശേഷിയുള്ള പ്ലാന്റ് പെരിന്തൽമണ്ണയിലേക്ക് മാറ്റി. പെരിന്തൽമണ്ണ കോവിഡ് ആശുപത്രി ഓക്സിജൻ സൗകര്യത്തിന് വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആണ് ഇവിടേക്ക് ടാങ്കർ ലഭിച്ചത്. ഇവിടെ 3വെന്റിലേറ്ററുകൾ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം വരെ ഓക്സിജൻ സിലിണ്ടറുകളുടെ അപര്യാപ്തത മൂലം ഇവിടെ ഒരു വെന്റിലേറ്റർ മാത്രമായിരുന്നു പ്രവർത്തിപ്പിച്ചിരുന്നത് . പുതിയ ടാങ്കർ ലഭിച്ച സാഹചര്യത്തിൽ ഈ പ്രശ്നങ്ങൾക്കും പരിഹാരം ആകുകയാണ്.