Fincat

വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചിൽ തുടരുന്നു

അപകടത്തിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്‌സൺ ആണ് മരിച്ചത്. അപകടത്തിൽ കാണാതായ ജോസഫ്, സേവ്യർ എന്നിവർക്കായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചിൽ തുടരുന്നു. രണ്ട് പേരെയാണ് ഇനി കണ്ടെത്തേണ്ടത്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ.

1 st paragraph

ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണു മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്‌സൺ ആണ് മരിച്ചത്. അപകടത്തിൽ കാണാതായ ജോസഫ്, സേവ്യർ എന്നിവർക്കായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

2nd paragraph

ആറ് മത്സബന്ധന യാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകട വിവരമറിഞ്ഞ ഉടൻ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻസ് സെന്ററിൽ വിവരങ്ങൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നിന്ന് വലിയ കപ്പൽ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഡ്രോണിയർ എയർക്രാഫ്റ്റുകളും തെരച്ചിലിൽ ഉണ്ട്.