ലക്ഷദ്വീപ് നിവാസികള്‍ക്ക് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസിന്റെ പിന്തുണ
മലപ്പുറം: ലക്ഷദീപിലെ ജനജീവിതം ദുസ്സഹമാകും രീതിയില്‍ ഭരണപരിഷ്‌ക്കാരം ആവിഷ്‌ക്കരിച്ച അഡ്മിനി സേ ട്രേറ്ററുടെ സേ ച്ചാദിപത്യ നടപടി പിന്‍വലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കുക, ദ്വീപിലെ ജനങ്ങളങ്ങുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലയില്‍ കരുവാരകുണ്ട് , രണ്ടത്താണി, പാണ്ടിക്കാട്, കുട്ടത്തി,, ആനക്കയം,എ, ആര്‍. നഗര്‍: കൊളപ്പുറം .താനൂര്‍. കൂമംകുളം . ഒതുക്കുങ്ങല്‍. കോഡുര്‍. പാണ്ടിക്കാട് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തി. ജില്ലാ തല ഉദ്ഘാടനം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ത്യക്കലങ്ങോട് 32 ല്‍ വെച്ച് നടന്നു
ജില്ലാ തല ഉദ്ഘാടനം യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.കെ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. രാജു കരിക്കാട്, സൗമ്യ പണ്ടാരത്തില്‍ സാബു സെബാസ്റ്റ്യന്‍, സ്ത്രീര്‍ പന്തപ്പാടന്‍ എന്നിവര്‍ പങ്കെടുത്തു
വിവിധ സ്ഥലങ്ങളില്‍ സംസ്ഥാന, ജില്ലാ നേതാക്കളായ പി. അയ്യപ്പന്‍. പ്രകാശന്‍ താനൂര്‍, നാസര്‍കോഡൂര്‍ ,
മുഹമ്മദ് എന്ന കുഞ്ഞാണി പാണ്ടിക്കാട്, ജിജു പുന്നക്കാട്, സുനില്‍ കൂട്ടത്തി: അബ്ദു രണ്ടത്താണി, വേലായുധന്‍ ഒതുക്കുങ്ങല്‍ .റിയാസ് എ.ആര്‍. നഗര്‍, കെ.മുഹമ്മദ് കേരള എന്നിവര്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു