Shobika

‘നീ ഒരിക്കലും തനിച്ചല്ല’; അച്ഛന്റെ മരണത്തിനിടയിലും ടീമിനൊപ്പം ചേര്‍ന്ന റിങ്കുവിനെ അഭിനന്ദിച്ച്‌ ഗംഭീര്‍


പിതാവിന്റെ ചിതയൊടുങ്ങും മുൻപേ രാജ്യത്തിനായി ടി20 ലോകകപ്പ് മത്സരം കളിക്കാൻ ടീമിനൊപ്പം തിരിച്ചെത്തിയ റിങ്കു സിങ്ങിനെ പ്രശംസിച്ച്‌ ഇന്ത്യൻ കോച്ച്‌ ഗൗതം ഗംഭീര്‍.താരത്തിന്റെ മനോധൈര്യത്തെ പ്രത്യേകം അഭിനന്ദിച്ച ഗംഭീര്‍, റിങ്കു ഒരിക്കലും ഒറ്റയ്ക്കല്ലെന്നും പറഞ്ഞു. മാർച്ച്‌ അഞ്ചിന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് ഒരുങ്ങവേ ടീം ക്യാംപില്‍ വച്ച്‌ സഹ താരങ്ങള്‍ക്കു മുന്നിലാണ് ഗംഭീര്‍ റിങ്കുവിനെ അഭിനന്ദിച്ച്‌ സംസാരിച്ചത്.
‘തുടങ്ങും മുന്‍പ് റിങ്കുവിനെ അഭിനന്ദിക്കുകയാണ്. വ്യക്തിപരമായ ഒരു നഷ്ടം സംഭവിച്ച്‌ പെട്ടെന്നു തന്നെ ടീമിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹം കാണിച്ച ആത്മധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ. റിങ്കു നിങ്ങള്‍ ഒരിക്കലും തനിച്ചല്ല, മുഴുവന്‍ ടീമും നിങ്ങള്‍ക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ കരുത്തോടെ നില്‍ക്കുക’, ഗംഭീർ പറഞ്ഞു.

കരളിലെ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. റിങ്കു ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമ്ബോഴാണ് മരണം സംഭവിച്ചത്. മരണവാർത്ത അറിഞ്ഞയുടൻ ചെന്നൈയില്‍ നിന്നും തന്‍റെ ജന്മനാടായ അലിഗഡിലേക്ക് തിരിച്ച റിങ്കു, സംസ്കാര ചടങ്ങുകള്‍ പൂർത്തിയാക്കിയ ശേഷം വീണ്ടും ടീം ക്യാപിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഞായറാഴ്ച നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് സൂപ്പർ 8 മത്സരത്തിന് മുൻപായി ശനിയാഴ്ച റിങ്കു ഇന്ത്യൻ സ്ക്വാഡിനൊപ്പം തിരികെ ചേരുകയും ചെയ്തു.

1 st paragraph