തിരൂർ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1996 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിൽ കോവിഡ് രക്ഷാ സഹായ പ്രവർത്തനത്തിൽ പങ്കാളികളായി

തിരൂർ : എസ്.എസ്.എം. പോളിടെക്നിക്കിൻ്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സംരഭമായ “ലീഡ്സ്” സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻ്റ് സോഷ്യൽ ഡവലപ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ തിരൂർ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1996 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ആരോഗ്യ പരിരക്ഷാ സാമഗ്രികൾ നൽകി.

ബഹുമാനപ്പെട്ട കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പ്രത്യേകം അഭിനന്ദിച്ചു. മനുഷ്യ സ്നേഹ പ്രേരിതമായ, ജീവ കാരുണ്യ പരമായ ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഉജ്ജ്വലമായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയട്ടെ എന്ന് ബഹുമാനപ്പെട്ട മന്ത്രി പ്രത്യേക ആശംസാ സന്ദേശത്തിൽ അറിയിച്ചു.

 

ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും ജോലി ചെയ്യുന്ന കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1996 ബാച്ച് മുഴുവൻ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ തിരൂർ പോളിടെക്നിക്ക് അധ്യാപകനായ റാഫി പി, നൂറുൽ ഹസ്സൻ, ഡോ. രാകേഷ് എൻകെ, നുസൈബ (ഖത്തർ), ഷൈജു (അബുദാബി), സാബിർ (ദുബായ്), എന്നിവരുടെ നേതൃത്വത്തിൽ

 

താനൂർ നിയോജക മണ്ഡലത്തിലെ നിറമരുതൂർ, താനാളൂർ, ചെറിയമുണ്ടം, എന്നീ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്ക്ക് റാപ്പിഡ് റെസ്പോൺസ് ടീമിലെ (ആർ.ആർ.ടി) ആരോഗ്യ പ്രവർത്തകർക്കായി ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വരുന്ന 200 പൾസ് ഓക്സിമീറ്റർ, 100 പിപിഇ കിറ്റ്, 6000 സർജിക്കൽ മാസ്ക്ക്, 100 ഫേയ്സ് ഷീൽഡ്, എന്നിവയാണ് വിതരണം ചെയ്തത്.

 

തിരൂർ പോളിടെക്നിക്ക് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 2003 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും ഓൾഡ് സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റുമായ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി കോവിഡ് പ്രതിരോധ ഉപകരണങ്ങൾ, ആരോഗ്യ രക്ഷാ സാമഗ്രികൾ, എന്നിവ നിറമരുതൂർ, താനാളൂർ, ചെറിയമുണ്ടം, എന്നീ പഞ്ചായത്ത് അധികാരികൾക്ക് കൈമാറി.

 

നിറമരുതൂർ ഗ്രാമ പഞ്ചായത്ത്‌: പ്രസിഡണ്ട്‌ വിപി സൈതലവി, വൈസ്‌ പ്രസിഡണ്ട്‌ കെവി സജിമോൾ, മെഡിക്കൽ ഓഫീസർ ഡോ. നിഷാന്ത്‌, സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻ വിഇഎം ഇഖ്‌ബാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇസ്‌മായിൽ പുതുശ്ശേരി, ടിവി ഷാജിറ, മനീഷ്‌, ആബിദ പുളിക്കൽ, ഫാത്തിമ്മ ടീച്ചർ, പഞ്ചായത്ത്‌ സെക്രട്ടറി ടികെ ബാബു , എന്നിവർ ഏറ്റുവാങ്ങി.

 

താനാളൂർ ഗ്രാമ പഞ്ചായത്ത്‌: പ്രസിഡണ്ട്‌ മല്ലിക ടീച്ചർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കുഞ്ഞിപ്പ തെയ്യമ്പാടി, മജീദ്‌ മംഗലത്ത്‌, റസാഖ്‌ എടമരത്ത്‌, വിശാറത്ത്‌ ജുസൈറ, കെപി സബിത, ഫസീല ഷാജി, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി രാംജിത്ത്‌ലാൽ, മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി, ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ അജിത്ത്‌, മുജീബ് താനാളൂർ, എന്നിവർ ഏറ്റുവാങ്ങി.

 

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്‌: പ്രസിഡണ്ട്‌ ഷംസിയ സുബൈർ, വൈസ്‌ പ്രസിഡണ്ട്‌ പി.ടി. നാസർ, മുൻ പ്രസിഡണ്ട്‌ എം.എ. റഫീഖ്‌ മാസ്റ്റർ, മെഡിക്കൽ ഓഫീസർ ഡോ. സജീല, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ ഹാഷിം, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സൈനബ ചേനാത്ത്‌, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ.എ. നസീർ, ഒ. സൈതാലി, റഹ്‌മത്തുന്നീസ, നസീമ റഷീദ്‌, എന്നിവർ ഏറ്റുവാങ്ങി.

 

1996 കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബാച്ച് പ്രതിനിധിയും തിരൂർ പോളിടെക്നിക്ക് അധ്യാപകനുമായ റാഫി പി, ലീഡ്സ് ഭാരവാഹികൾ, പോളിടെക്നിക്ക് പ്രതിനിധികൾ, ഷാജി ജോർജ്ജ്, എക്സ് ആർമി ജയപ്രകാശ് നായർ, ഹാഷിം എഎസ്, അൻവർ എസ്, ഹാരിസ് എംപി, നസീമ പിഎസ്, എൻ സൈഫുന്നിസ, പത്മനാഭൻ പള്ളിയേരി, ഷാനിബ് റഹ്മാൻ ഒറുവിങ്ങൽ, നാസർ പുല്ലാനിക്കാട്ട്, മുഹമ്മദ് ഷാഫി ചേലാട്ട്, അലി ചേലാട്ട്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

ലീഡ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ, എഎസ് ഹാഷിം, എസ് അൻവർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു, ലീഡ്സ് പബ്ലിക്ക് റിലേഷൻസ് എക്സിക്യൂട്ടീവ് മുജീബ് താനാളൂർ നന്ദി പ്രകാശനം നടത്തി.

 

തിരൂർ മുനിസിപ്പാലിറ്റിയിലെ തെക്കുമ്മുറിയിൽ എസ്.എസ്.എം. പോളിടെക്‌നിക് കോളേജ് ഉൾപ്പെടുന്ന വാർഡ് 27 ലും 28, 29 വാർഡുകളിലും സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കിടപ്പ് രോഗികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, വിധവകൾ, എന്നിങ്ങനെ മരുന്ന് വാങ്ങാൻ പണമില്ലാത്തവർക്ക് സ്ഥിരമായി കഴിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ജീവൻ രക്ഷാ മരുന്നുകൾ വാങ്ങി നൽകാൻ ” ലീഡ്സ് മെഡി കെയർ ” എന്ന ഒരു പദ്ധതി ലീഡ്സിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നതാണെന്നെന്ന് മുഖ്യ രക്ഷാധികാരികളായ കെ കുട്ടി അഹമ്മദ് കുട്ടി, ഡോ. അൻവർ അമീൻ ചേലാട്ട്, പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, എന്നിവർ അറിയിച്ചു.