തീരദേശത്ത് 5000 കുടുംബങ്ങൾക്ക് കപ്പ വിതരണം നടത്തി
കൂട്ടായി: കോവിഡ് മഹാമാരിയും കടല്‍ ക്ഷോഭവും കാരണം പ്രയാസപ്പെടുന്ന തീരദേശ മേഖലയിൽ കപ്പ വിതരണം നടത്തി യുവകൂട്ടായ്മ.മംഗലം,പുറത്തൂര്‍ പഞ്ചായത്തുകളിലെ 10 തീരദേശ വാര്‍ഡുകളിലായി 5000 കുടുംബങ്ങൾക്കായി മുട്ടനൂര്‍ മുട്ടിക്കമ്പനി കൂട്ടായ്മ 10000 കിലോഗ്രാം കപ്പയാണ് വിതരണം ചെയ്തത്.മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുല്‍ സലാമാണ് ഇതിനാവശ്യമായ തുക നല്‍കിയത്.കോവിഡ് മൂലം വിപണി നഷ്ടപ്പെട്ട് പ്രയാസപ്പെടുന്ന കപ്പ കര്‍ഷകരെ സഹായിക്കാൻ കൂടിയായിരുന്നു ഇത്തരമൊരു പദ്ധതി. വിതരണോദ്ഘാടനം മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി നിർവഹിച്ചു.


പഞ്ചായത്തംഗം പി.പി. ഷബീബ് ഏറ്റു വാങ്ങി.പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.എം.ടി. സീതി,പഞ്ചായത്തംഗങ്ങളായ സി.എം.റംല,സൈനുൽ ആബിദ്,പറവണ്ണ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പൾ ഇസ്മയില്‍ പൂതേരി എന്നിവർ പങ്കെടുത്തു.
