Fincat

കുതിരാന്‍ തുരങ്കപാത ആഗസ്റ്റ് ഒന്നിന് തുറക്കും

എല്ലാ പ്രവർത്തനങ്ങളും വേഗത്തിൽ പൂര്‍ത്തീയാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു .

തിരുവനന്തപുരം: കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

1 st paragraph

എല്ലാ പ്രവർത്തനങ്ങളും വേഗത്തിൽ പൂര്‍ത്തീയാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു . അതുമായി ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Kuthiran

2nd paragraph

മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ.രാജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആര്‍. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിറ്റി അധികൃതര്‍, നിര്‍മ്മാണ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.