കേരള ബജറ്റില്‍ മലപ്പുറം ജില്ലയോടുള്ള അവഗണനക്കെതിരെ ജൂണ്‍ 10 നു മലപ്പുറത്ത് മുസ്‌ലിംലീഗ് സമരം

മലപ്പുറം : കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലപ്പുറം ജില്ലയെ ക്രൂരമായി അവഗണിച്ചതില്‍ പ്രതിഷേധിച്ചു ജൂണ്‍ 10 നു മലപ്പുറംഡിഡിഇ ഓഫീസിനു മുമ്പില്‍ മുസ്‌ലിംലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സമരം നടത്തും. മലപ്പുറം നിയോജകമണ്ഡലത്തിലെ നിരവധി പ്രധാന പ്രവര്‍ത്തികള്‍ക്ക് ഫണ്ട് വകയിരുത്തിയിട്ടില്ല. ഈ നഗ്‌നമായ അവഗണന ക്കെതിരെ മുനിസിപ്പല്‍, പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ സമരം നടത്തും.

അന്നേ ദിവസം രാവിലെ 10 മണിക്കാണ് സമരം. മലപ്പുറം നിയോജകമണ്ഡലത്തില്‍ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു പുറമെ മലപ്പുറം കെ എസ് ആര്‍ ടി സി ബസ്സ്‌റ്റേഷന്‍, പാണക്കാട് വില്ലേജ് ഓഫീസ്, കോഡൂര്‍ വില്ലേജ് ഓഫീസ്, പൂക്കോട്ടൂര്‍ വില്ലേജ് ഓഫീസ്, ആനക്കയം വില്ലേജ് ഓഫീസ്, പന്തല്ലൂര്‍ വില്ലേജ് ഓഫീസ്, മൊറയൂര്‍ വില്ലേജ് ഓഫീസ്, പുല്പറ്റ വില്ലേജ് ഓഫീസ്, പുല്പറ്റ കൃഷിഭവന്‍ എന്നിവക്ക് മുമ്പിലും സമരം നടക്കും.

.

ഇത് സംബന്ധമായി ചേര്‍ന്ന മുസ്‌ലിം ലീഗ് മലപ്പുറം നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി. മുസ്തഫ, സി. എച്. ഹസ്സന്‍ ഹാജി, പി. ബീരാന്‍കുട്ടി ഹാജി, ടി. സൈദാലി മൗലവി, ഇ. അബൂബക്കര്‍ ഹാജി, എന്‍. മുഹമ്മദ്, പി. എ. സലാം, ബി. ബാബു മാസ്റ്റര്‍ പ്രസംഗിച്ചു.