സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹാര്‍ബറുകള്‍ നീണ്ടകാലം അടച്ചിട്ട പ്രതിസന്ധി മാറുന്നതിന് മുമ്പെ തീരദേശത്തെ കൂടുതല്‍ വറുതിയിലാക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍. 40 ദിവസത്തേക്ക് കേരള തീരത്ത് യന്ത്രവത്കൃത വളങ്ങങ്ങള്‍ക്ക് മത്സ്യ ബന്ധനത്തിന് നിരധനമുണ്ടാകും. എന്നാല്‍ പരമ്പരാഗത വള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍ക്ക് വിലക്കില്ല.

കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വര്‍ധനവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാന്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.

ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ ഇന്ധന സബ്സിഡി നല്‍കിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ല എന്നാണ് ബോട്ടുടമകള്‍ പറയുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്താത്തതിനാല്‍ പല ബോട്ടുകളും നാളുകളായി കരയിലാണ്.