തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ കഴിഞ്ഞു. ജനങ്ങൾ ആശങ്കയിൽ!

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ തീർന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് തീർന്നത്. പുതിയ വാക്‌സിൻ എത്താത്തതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ കാത്തിരിപ്പിലാണ്. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ ആണ് കഴിഞ്ഞത്. ആകെ 500 വാക്‌സിൻ മാത്രമാണ് ഹോസ്പിറ്റലിലേക്ക് ലഭിച്ചിരുന്നത്.

 

പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്ന ആശുപത്രി ആയിട്ടും കൂടുതൽ വാക്‌സിൻ അനുവദിക്കുകയോ , അവശ്യമായത് നൽകുകയോ ചെയ്തിട്ടില്ല. വാക്‌സിൻ നേരത്തെ ലഭിച്ചാൽ മാത്രമേ രണ്ടാം ഡോസും എടുക്കാൻ കഴിയുകയുള്ളൂ. ജില്ലയിൽ വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട്.