കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി സ്ഥലത്തിന്റെരേഖകൾ കൈമാറി.
കുറ്റിപ്പുറം: ദീർഘകാലമായി കുടിവെള്ള പ്രശ്നം മൂലം വികസനം വഴിമുട്ടി നിൽക്കുന്ന കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വെള്ളം എത്തിക്കുന്നതിനായി കിണർ കുഴിക്കുന്നത് തന്റെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്തിന്റെ രേഖകൾ കോരാത്ത് മേലേതിൽ ഹംസഹാജി എന്ന വ്യക്തി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വസീമ വേളേരിക്കു കൈമാറി.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ടി ആസാദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ നിർവഹിച്ചു. തദവസരത്തിൽ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റംല,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റിംഷാനിമോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ചിറ്റകത്ത് ആയിഷ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് പരപ്പാര, ബ്ലോക്ക് മെമ്പർ സഹീർ മാസ്റ്റർ,മെമ്പർമാരായ സയ്യിത് ഫസൽ അലി സകാഫ് തങ്ങൾ ശ്രീ ജയകുമാർ, എച്എം സി മെമ്പർമാരായ സയ്യിദ് ലുക്മാൻതങ്ങൾ പാറക്കൽ ബഷീർ,കൈപ്പള്ളി അബ്ദുള്ള കുട്ടി, മഠത്തിൽ ശ്രീകുമാർ, , വി വി രാജേന്ദ്രൻ, ഷമീർ തടത്തിൽ, സി വി മുസ്തഫ, BDO റഷീദ്,മനോജ് കുമാർ,താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ അലിയാമു, പി ആർ ഓ ഗ്ലാഡ്സ്റ്റൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.