റോണോ രണ്ട് കുപ്പി എടുത്തുമാറ്റി, കൊക്കകോളയ്ക്ക് നഷ്ടം 29,000 കോടി രൂപ!
യൂറോ ടൂര്‍ണമെന്റിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാണ് കൊക്കോകോള.
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കാരണം കൊക്കകോളയ്ക്ക് കോടികളുടെ നഷ്ടം. യൂറോ കപ്പില്‍ ഹംഗറിക്കെതിരായ പോരാട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മേശപ്പുറത്ത് നിന്ന് കോള കുപ്പികള്‍ മാറ്റി വെള്ളക്കുപ്പി ഉയര്‍ത്തി കാട്ടിയത്.
ഇതേതുടര്‍ന്ന് ശീതള പാനീയ കമ്പനിയായ കൊക്കകോളയുടെ നഷ്ടം നാല് ബില്യണ്‍ ഡോളറാണ്(ഏകദേശം 29,000 കോടി രൂപ).
റൊണാഡോയുശട വാര്‍ത്താസമ്മേളനത്തിനു ശേഷം ഓഹരി വിപണിയില്‍ കോളയുടെ ഓഹരിവില 56.10 ഡോളറില്‍ നിന്ന് 55.22 ലേക്ക് വീണു. 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഓഹരികള്‍ ഇപ്പോള്‍ 55.41 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിവില ഒരു ഡോളര്‍ ഇടിഞ്ഞപ്പോള്‍ തന്നെ കൊക്കക്കോളയുടെ വിപണിമൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറായി. യൂറോ ടൂര്‍ണമെന്റിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാണ് കൊക്കോകോള.