Fincat

പെരിയ ഇരട്ടക്കൊലപാതകം; പ്രതികളുടെ ഭാര്യമാർക്ക് താത്ക്കാലിക നിയമനം വിവാദത്തിൽ.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയത്.

1 st paragraph

കല്യോട്ടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് താത്ക്കാലിക നിയമനമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.