ലീഗ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ എത്തിയവരെ മന്ത്രി വി അബ്ദുറഹ്മാൻ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തങ്ങളുടെ രാജിയെന്ന് ലീഗ് വിട്ടവർ പറഞ്ഞു.

താനൂർ: പെരുവള്ളൂർ പഞ്ചായത്തിലെ മുസ്ലിംലീഗ് – കെഎംസിസി പ്രവർത്തകർ ലീഗ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ലീഗ് വിട്ടവരെ മന്ത്രി വി അബ്ദുറഹ്മാൻ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. താനൂരിലെ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലായിരുന്നു സ്വീകരണ ചടങ്ങ്.

പെരുവള്ളൂർ സൂപ്പർ ബസാർ സ്വദേശി സജീവ ലീഗ് പ്രവർത്തകൻ ചീനിക്കൽ അലവി, മൂച്ചിക്കൽ സ്വദേശികളായ ജിദ്ദ കെഎംസിസി പ്രവർത്തകൻ കെ മുസ്തഫ, കമ്മീസ് മുഷെെഖ് കെഎംസിസി ഭാരവാഹി കെ ബഷീർ, ഇ മൊയ്തീൻ എന്നിവരാണ് ലീഗ് വിട്ടത്.

കെഎംസിസി പ്രവർത്തനത്തിൽ മടുത്ത് ഹൃദയ പക്ഷത്തേക്ക് എത്തിയവരെ അഭിവാദ്യം ചെയ്യുന്നതായി മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തങ്ങളുടെ രാജിയെന്ന് ലീഗ് വിട്ടവർ പറഞ്ഞു.

സിപിഐഎം പെരുവള്ളൂർ ലോക്കൽ കമ്മിറ്റിയിലെ മുതിർന്ന അംഗം കുഞ്ഞിക്കുട്ടൻ പതാക നൽകി. ലോക്കൽ സെക്രട്ടറി കെ എ മജീദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കോയമോൻ, അഷ്റഫ്, വി പി സിദ്ദീഖ് എന്നിവർ സംസാരിച്ചു.