Main Banner

മലപ്പുറത്ത് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കും

മലപ്പുറം : മലപ്പുറത്ത് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുമെന്ന് പി. ഉബൈദുള്ള എം എല്‍ എ. ലൈന്‍സ്‌ഫെഡും ഗവ.സോഷ്യല്‍ ഫോറസ്ട്രി മലപ്പുറം ഡിവിഷനും സംയുക്തമായി നടത്തിയ വനവല്‍ക്കരണ പ്രവൃത്തി മലപ്പുറം സ്പിന്നിംഗ് മില്‍ വിദ്യാനഗര്‍ സ്‌കൂളില്‍പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറുമായി ഇടപെട്ട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പരിശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലൈന്‍സ്‌ഫെഡും ഗവ.സോഷ്യല്‍ ഫോറസ്ട്രി മലപ്പുറം ഡിവിഷനും സംയുക്തമായി നടത്തിയ വനവല്‍ക്കരണ പ്രവൃത്തി മലപ്പുറം സ്പിന്നിംഗ് മില്‍ വിദ്യാനഗര്‍ സ്‌കൂളില്‍പരിസരത്ത് വൃക്ഷത്തൈ നട്ട് പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്ട്രി മലപ്പുറം ഡിവിഷന്‍ ഓഫീസര്‍ സജി കുമാര്‍, റെയ്ഞ്ച് ഓഫീസര്‍ കെ പി അബ്ദുസമദ്, ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ അഷ്‌റഫ് , സജീര്‍ പി ടി വാര്‍ഡ് കൗണ്‍സിലര്‍മാരായ എം ഷാഫി , സജീര്‍ കളപ്പാടന്‍ സംസാരിച്ചു. ലെന്‍സ്‌ഫെഡ് ഏരിയാ പ്രസിഡന്റ് നൗഷാദ് കെ അധ്യക്ഷത വഹിച്ചു.