കുട്ടികളെ ഉപേക്ഷിച്ച് കടന്ന യുവതിയേയും കാമുകനേയും മധുരയിൽ നിന്നും പൊലീസ് പിടികൂടി.

കൊല്ലം: കുട്ടികളെ ഉപേക്ഷിച്ച് കടന്ന യുവതിയേയും കാമുകനേയും മധുരയിൽ നിന്നും പൊലീസ് പിടികൂടി. ഇരവിപുരം മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകിൽ കെ.ബി.നഗർ 66 ലക്ഷമി നിവാസിൽ ഐശ്വര്യ (28), ഇവരുടെ സഹോദരി ഭർത്താവ് ചാല യു.എൻ.ആർ.എ.56 എ. രേവതിയിൽ വാടകക്ക് താമസിക്കുന്ന സൻജിത് (36) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മാടൻനടക്കടുത്തുള്ള ഭർതൃഗൃഹത്തിൽ നിന്നും ഇക്കഴിഞ്ഞ 22-ാം തീയതി കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിലെത്തിയ ഐശ്വര്യ അവിടെ നിന്നും കാമുകനും സഹോദരി ഭർത്താവുമായ സൻജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നൽകുകയായിരുന്നു.

 

തുടർന്ന് വെസ്റ്റ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ പേരു മാറ്റി ട്രെയിനിൽ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി രാത്രിയിൽ റെയിൽവെ പൊലീസിൽ നിന്നും വെസ്റ്റ് പൊലീസിന് വിവരം ലഭിക്കുകയും റെയിൽവെ പൊലീസിൽ നിന്നും ലഭിച്ച ഫോട്ടോ കണ്ട് ഇവരെ തിരിച്ചറിഞ്ഞ ശേഷം കൊല്ലം എ.സി.പി.റ്റി.ബി.വിജയന്റെ നിർദ്ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി ഇവരെ കൂട്ടികൊണ്ടു വന്ന് ഇരവിപുരം പൊലീസിന് കൈമാറുകയുമായിരുന്നു.

 

സൻജിത്തിന് രണ്ടു കുട്ടി കളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് ഇവർക്കെതിരെ കേസേടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സൻജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാന്റ് ചെയ്തു.ഇരവിപുരം എസ്.എച്ച്.ഓ. ധർമജിത്ത്, കൊല്ലം വെസ്റ്റ് എസ്.എച്ച്.ഓ.രതീന്ദ്രകുമാർ, ഇരവിപുരം എസ്‌ഐ ദീപു, വെസ്റ്റ് എസ്‌ഐ.ആശ, എസ്‌ഐ.മാരായ ജയകുമാർ, ഷിബു പീറ്റർ, അജിത് കുമാർ, വെസ്റ്റിലെഎഎസ്ഐമാരായ പ്രമോദ്, ഉണ്ണിക്കൃഷ്ണൻ നായർ, .സി.പി .ഓ.മാരായ അബു താഹിർ, പ്രമോദ്, മനാഫ്, ആൻസി, മൻജുഷ, ഷാജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.