എം.സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു..

തിരുവനന്തപുരം : വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെച്ചു. കാലാവധി കഴിയാൻ എട്ട് മാസം ബാക്കി നിൽക്കെയാണ് രാജി. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് തീരുമാനം.

ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതിന തുടര്‍ന്നാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. നേതാക്കളും ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചതായാണ് സൂചന.

 

ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിനു മുന്നിലെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ വ്യാപകമായ വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ന്നത്.

ഇടതുപക്ഷ അനുഭവമുള്ള ആളുകൾ പോലും ഒറ്റക്കെട്ടായി ഇവരുടെ രാജി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്.