ഉള്ളണം ഫിഷറീസ് അഴിമതി: എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു

പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയിലെ അഴിമതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

കോടികളുടെ അഴിമതി നടത്തിയ ഉള്ളണം ഫിഷറീസ് വികസന പദ്ധതി അന്വേഷണം നടത്തി പ്രതികൾക്ക് എതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് (വെള്ളി) രാവിലെ പത്ത് മണിക്ക് എസ്.ഡി.പി.ഐ ഉള്ളണം മുണ്ടിയൻ കാവ് റോഡ് ഉപരോധിച്ചത്.

2014ൽ പ്രഖ്യാപിച്ച ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ പരാതിപ്പെട്ടിട്ടും അന്യേഷണം പൂർത്തീകരിക്കാതെ നടപടി വൈകിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും അധികൃതർ കണ്ണടക്കുന്നത് പ്രതിഷേധാർഹമാണന്ന് ഉപരോധസമരം ഉത്ഘാടനം ചെയ്ത എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസി: ഹമീദ് പരപ്പനങ്ങാടി പറഞ്ഞു.

പദ്ധതി കൊണ്ട് വന്ന് മേനി നടിച്ചവർ അഴിമതി നടന്നിട്ടും മിണ്ടാതിരിക്കുന്നത് സംശയം ജനിപ്പിക്കുകയാണ്. ഇതിൻ്റെ യഥാർത്ഥ്യം പറഞ്ഞവരെ കേസിൽ കുടുക്കി ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്.

അഴിമതിക്കാരായ മുഴുവൻ ആളുകളേയും കണ്ടത്തി ശിക്ഷിക്കണമെന്നും അദ്ധേഹം ആവശ്യപെട്ടു. രാവിലെ തുടങ്ങിയ ഉപരോധസമരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തകർ അണിനിരന്നു. സമരത്തെ നേരിടാൻ പരപ്പനങ്ങാടി പോലീസിൻ്റെ നേതൃത്വത്തിൽ വൻ സംഘം നിലയുറപ്പിച്ചിരുന്നു. 92 ലക്ഷം രൂപയുടെ കൽപ്പുഴ നവീകരണ പദ്ധതിയിലും, മൂന്നര കോടിയുടെ കുള നിർമ്മാണത്തിലും വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് പറയപ്പെടുന്നു. 2016ൽ തുടങ്ങിയ അന്യേഷണം ഇതു വരെ പൂർത്തികരിച്ചിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണ്. അഴിമതിക്കെതിരെ നിരവധി സംഘടനകളാണ് സമര രംഗത്ത് ഉള്ളത്.

കോടികളുടെ ഉള്ളണം ഫിഷറീസ് പദ്ധതിയിലെ അഴിമതി കുറ്റക്കാരെ കണ്ടത്തുക-ഉള്ളണം വികസന പദ്ധതി പുനരാരംഭിക്കുക

ഉള്ളണം ഫിഷറീസ് അഴിമതിയുടെ പങ്ക് പറ്റിയ രാഷ്ട്രീയ ഹിജഡകളെ കണ്ടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്.ഡി.പി.ഐ. ഉപരോധസമരം.നേരത്തെ ഉള്ളണം ഫിഷറീസ് ഓഫീസിന് മുന്നിൽ എസ്.ഡി.പി.ഐ. നിൽപ്പ് സമരം നടത്തിയിരുന്നു.രണ്ടാം ഘട്ടത്തിൽ റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം.

സമരത്തിൽ മുൻസിപ്പൽ നേതാക്കളായ അക്ബർ പരപ്പനങ്ങാടി, അറഫാത്ത് ചെട്ടിപ്പടി സംസാരിച്ചു. മാമുക്കോയ ഉള്ളണം, ഷംലിക്ക് ഉള്ളണം, മുഹമ്മദ് കോയ ഉള്ളണം നേതൃത്വം നൽകി