Fincat

സർവകലാശാല ബിരുദപരീക്ഷകൾ നാളെ മുതൽ.

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദപരീക്ഷകൾ തിങ്കളാഴ്ചയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയും ആരംഭിക്കും.

ബി.എസ്​സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് നടക്കുക. സർവകലാശാലാപരിധിയിലുള്ള കോളജുകളിൽ വിദ്യാർഥികൾക്ക് വീടിനടുത്തുള്ള കോളജിൽ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതര സർവകലാശാലകളിലും തിങ്കളാഴ്ച പരീക്ഷ തുടങ്ങാനാണ് നിർദേശം.

1 st paragraph

കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് മാറ്റിയ പരീക്ഷകളാണ് വൈകി തുടങ്ങുന്നത്. കോവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതിൽ ഒരു വിഭാഗം വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

2nd paragraph

ഓഫ്​ലൈൻ പരീക്ഷക്ക്‌ പകരം ഓൺലൈൻ പരീക്ഷ നടത്തണമെന്നും അല്ലാത്തപക്ഷം വാക്‌സിനേഷനുശേഷമേ നടത്താവൂവെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു.