മത്സ്യതോഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കൂട്ടായി. കോവിഡ് മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫിറോസ് കുന്നംപറമ്പിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. തവനൂർ നിയോജകമണ്ഡലത്തിലെ തീരദേശ മേഘലയായ കൂട്ടായി പടിഞ്ഞാറേക്കര ഭാഗത്തുള്ള മത്സ്യതൊഴിലാളികൾക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്.
അഡ്വ. പി നസറുള്ള അധ്യക്ഷത വഹിച്ചു,

കിറ്റുകൾ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഫൗസിയ നാസർ ഫിറോസ് കുന്നംപറമ്പിൽനിന്നും ഏറ്റുവാങ്ങി. സലാം താണിക്കാട്, കെ മുസ്തഫ, പി സി സക്കീർ, ടി അലികുട്ടി, ഇബ്രാഹിംകുട്ടി, സി പി മനാഫ്, സി പി മുഹമ്മദ്‌ ബാവ, കാസി മൂന്നങ്ങാടി, ഉമ്മർ സത്യേക്കൽ, ഇ അലികുട്ടി, ഉമ്മർ പുളിക്ക, ഫക്രുദീൻ അലി ടി,സി വി മുനീർ,കെ വി ജാബിർ,പി ജാബിർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.