കെഎസ്ആർടിസി തിരൂരിലൂടെ കൂടുതൽ സർവീസ് നടത്തുന്നു 

തിരൂർ: ഇന്നു മുതൽ തിരൂർ വഴി കൂടുതൽ ദീർഘദൂര ബസുകൾ സർവിസ് നടത്തും. മുമ്പുണ്ടായിരന്ന സർവീസുകൾ പുനരാരംഭിക്കുന്നതിനോടൊപ്പം പുതിയ സർവീസുകളുമുണ്ടാകും.

രാവിലെ 06.15ന് തിരൂരിലെത്തുന്ന കോഴിക്കോട് – വൈറ്റില ഫാസ്റ്റ് പാസഞ്ചർ, 06.50ന് തിരൂരിലെത്തുന്ന പൊന്നാനി- സുൽത്താൻ ബത്തേരി സൂപ്പർ ഫാസ്റ്റ്, 10.30ന് തിരൂരിലെത്തുന്ന ചേർത്തല – കോഴിക്കോട് സൂപ്പർഫാസ്റ്റ്, ഉച്ചക്ക് 02.30ന് തിരൂരിലെത്തുന്ന കോഴിക്കോട് – ചേർത്തല സൂപ്പർഫാസ്റ്റ്, വൈകീട്ട് ആറിന് തിരൂരിലെത്തുന്ന വൈറ്റില – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ, രാത്രി 09.30 ന് തിരൂരിലെത്തുന്ന ചേർത്തല – മാനന്തവാടി സൂപ്പർഫാസ്റ്റ് തുടങ്ങിയ സർവീസുകളാണ് ജൂൺ 28 മുതൽ ആരംഭിക്കുന്നത്.

പുലർച്ചെ 05.30, രാവിലെ 09.45 സമയങ്ങളിൽ തിരൂരിൽ നിന്നും എറണാകുളം ജെട്ടി വരെ പൊന്നാനി ഡിപ്പോ പുതിയ ലിമിറ്റഡ് സ്റ്റോപ്പ് സർവിസ് നടത്തും.

പൊന്നാനി – തിരൂർ – പാലക്കാട് ഫാസ്റ്റ് പാസഞ്ചർ, ചേർത്തല – തിരൂർ – സു. ബത്തേരി സൂപ്പർ ഫാസ്റ്റ് , എറണാകുളം – തിരൂർ – കാസർഗോഡ് സൂപ്പർ ഡീലക്സ് എന്നീ ദീർഘദൂര സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുനരാരംഭിച്ചിരുന്നു.

കോഴിക്കോട് – തിരൂർ – ഗുരുവായൂർ ടൗൺ ടു ടൗൺ , ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്ക് പുറമെയാണ് ഈ സർവീസുകൾ.