വിവാഹവേദിയിൽ വെച്ച് വധൂവരന്മാർ മുഖ്യമന്ത്രിയുടെ വാക്സീൻ ചാലഞ്ചിലേക്കുള്ള തുക കൈമാറി.

കാവുംപുറം കണ്ടരങ്ങത്ത് തുളസിദാസിന്റേയും, വിജയലക്ഷ്മിയുടേയും മകനും, DYFI കാവുംപുറം മേഖലാ കമ്മിറ്റി അംഗവുമായ സന്ദീപും കീഴാറ്റൂരിലെ അഞ്ജിതയും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് വധൂവരന്മാർ മുഖ്യമന്ത്രിയുടെ വാക്സീൻ ചാലഞ്ചി ലേക്കുള്ള തുക സിപിഐ(എം) വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർക്ക് കൈമാറി. N.വേണുഗോപാലൻ,

അജി കോട്ടീരി, യാസർ പാറക്കൽ, രവി, പാറക്കൽ ഖമറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് DYFI കാവുംപുറം മേഖല കമ്മിറ്റി നടത്തിവരുന്ന ദീർഘദൂര യാത്രക്കാർക്കുള്ള ഭക്ഷണവിതരണ നൽകുവാൻ നവദമ്പതികൾ നേരിട്ടെത്തി.