തിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.

കുവൈത്ത്​ സിറ്റി: മലപ്പുറം തിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ആലത്തിയൂർ സ്വദേശി ഹരിദാസൻ (52) ആണ് മരിച്ചത്.

 

 

 

മഹബൂലയലെ കമ്പനി താമസ സ്ഥലത്തായിരുന്നു അന്ത്യം. 20 വർഷമായി റാഡിസൺ ബ്ലൂ കമ്പനിയിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . പിതാവ്: കറപ്പൻ. മാതാവ്: ദേവകി. ഭാര്യ: രാധ. മക്കൾ: രഞ്ജിത്ത്, ഹരിത.