തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. തിരുവനന്തപുരം മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ഹർഷാദ് (44) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്പാല ഹർഷാദിനെ കടിക്കുകയായിരുന്നു. കടിയേറ്റതായി സഹപ്രവർത്തകരോട് പറഞ്ഞതിനു പിന്നാലെ ഹർഷാദ് കുഴഞ്ഞു വീണു.

An employee of the Thiruvananthapuram zoo died after being bitten by a cobra

 തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് രാജവെമ്പാലകളാണുള്ളത്. ഇതിൽ ഒരെണ്ണത്തെ പ്രത്യേകവും രണ്ടെണ്ണത്തെ ഒരുമിച്ചുമാണ് കൂടുകളിൽ ഇട്ടിരിക്കുന്നത്.