മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി; കെ ആർ എം യു പ്രതിഷേധിച്ചു

തിരൂർ: കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സെറീന്‍’ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ ഉയര്‍ന്ന പരാതികള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കെ.ആർ.എം.യു ജില്ലാ കമ്മിറ്റി അംഗം സുപ്രഭാതം ദിനപത്രം ലേഖകന്‍ കെ.പി ഖമറുല്‍ ഇസ്ലാമിനെതിരെ വധഭീഷണി. ഇന്ന് (വെള്ളി) രാവിലെ മുഹമ്മദ് റാഷിദ് എന്ന ആള്‍ വിളിച്ച് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇനി വാര്‍ത്തകള്‍ എഴുതാന്‍ തന്റെ കൈ ഉണ്ടാകില്ലെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.

സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിനും ജീവനും ഭീഷണിയുര്‍ത്തിയ സംഭവത്തില്‍ കെ.ആര്‍.എം.യു മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. എത്രയും വേഗത്തില്‍ കുറ്റവാളിയെ പിടികൂടണമെന്നും കെ.ആര്‍.എം.യു ആവശ്യപ്പെട്ടു. സംഭവത്തില്‍ തിരൂർ പ്രസ്ക്ലബ് അടക്കമുള്ള മാധ്യമ കൂട്ടായ്മകൾ പ്രതിഷേധിച്ചു. പരാതിന്മേൽ

കുറ്റിപ്പുറം പൊലിസ് അന്വേഷണം ആരംഭിച്ചു.