ഡയാലിസിസ് സെന്റര്‍ നിര്‍മാണം: ധനശേഖരണത്തിനായി അൽഫാം ചലഞ്ച്
കോഡൂര്‍: പുളിയാട്ടുകുളത്ത് നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ധനശേഖരണാര്‍ഥം ആൽഫാം ചലഞ്ച് നടത്തുന്നു. ഡയാലിസിസ് സെന്റര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന നിറം ചാരിറ്റബിള്‍ ട്രസ്റ്റ്, മലപ്പുറത്തെ ഫ്രൈ പാന്‍ കിച്ചണുമായി സഹകരിച്ചാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
‘ന്യായമായ വിലക്ക് അൽഫാം കഴിക്കുന്നതോടൊപ്പം ചാരിറ്റിയില്‍ പങ്കാളികളുമാകാം’ എന്ന സന്ദേശത്തിലുള്ള ചാലഞ്ച് ഞായറാഴ്ചയാണ്. നിര്‍മാണ വിതരണച്ചെലവ് കഴിച്ച് ബാക്കി തുക മുഴുവനായും ഡയാലിസിസ് സെന്ററിനായി വിനിയോഗിക്കും.

മലപ്പുറം ടൗണിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി സൗജന്യമാണ്. ചലഞ്ചില്‍ പങ്കാളികളായി അൽഫാം ഓര്‍ഡര്‍ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് ഞായറാഴ്ച ഉച്ചക്ക് മുമ്പായി 8113062222, 9947145444 എന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
ആൽഫാം ചലഞ്ച് ആദ്യ ഓര്‍ഡര്‍ നല്‍കി പി. ഉബൈദുല്ല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് അബ്ദുല്‍കരീം വില്ലന്‍, സെക്രട്ടറി വി.കെ. റാഷിദ്, ട്രസ്റ്റ് അംഗം സുഹൈര്‍, ഫ്രൈ പാന്‍ കിച്ചന്റെ പ്രതിനിധികളായ സല്‍മാന്‍, കമ്മാലികുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.