കെ പി മുഹമ്മദലി സ്മാരക സംസ്കാരികവേദിക്ക് തുടക്കമായി.

തിരൂർ: തിരൂർ നഗരസഭാ മുൻ ഇടതുമുന്നണി കൗൺസിലർ കെ പി മുഹമ്മദാലി യുടെ സ്മരണാർതം രൂപീകരിച്ച സ: കെ പി മുഹമ്മദലി സ്മാരക സംസ്കാരികവേദിക്ക് തുടക്കമായി.

സ: കെ പി മുഹമ്മദലി സ്മാരക സാംസ്കാരിക വേദി സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

സ: കെ പി മുഹമ്മദലി സ്മാരക സാംസ്കാരിക വേദി മാവുക്കുന്നിൽ സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ടഘാനം ചെയ്തു. എം മമ്മുക്കുട്ടി അധ്യക്ഷനായി. സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം വി ഗോവിന്ദൻ കുട്ടി, ലോക്കൽ സെക്രട്ടറി റഹീം മേച്ചേരി, വി ബഷീർ, കെ പി മുസ്തഫ എന്നിവർ സംസാരിച്ചു.

കെ അലി ഹസൻ സ്വാഗതവും നിധീഷ് നന്ദിയും പറഞ്ഞു.