കനി കലാകൂട്ടായ്മ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മലപ്പുറം : കലാകാരന്മാരുടെ ഇന്റര്‍ നാഷണല്‍ വാട്‌സ്ആപ്പ് കൂട്ടായ്മയായ കനി ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലാ ശിശു ഭവനിലേക്ക് സാധനസാമഗ്രികള്‍ കൈമാറുകയും വിവിധ രാജ്യങ്ങളിലെ മലയാളികളായ കലാകാരന്മാരെ അണി നിരത്തി ഓണ്‍ലൈന്‍ ആനിവേഴ്‌സറി ഫെസ്റ്റും സംഘടിപ്പിച്ചു. മലപ്പുറം എം എല്‍ എ പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.

സിനി ഡയറക്ടര്‍ ഷിജു അന്‍ജുമന മുഖ്യാതിഥിയായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌ക്കര്‍ , മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷബീര്‍ പി എസ് എ, കനി ഭാരവാഹികളായ നൗഷാദ് മാമ്പ്ര, കമറുദ്ദീന്‍ കലാഭവന്‍, റിഷാദ് മലപ്പുറം, സാലി കെ, ഷംസുദ്ദീന്‍ വി പി, അബ്ദുല്‍ കരീം അബുദാബി, ഉമാറാണി മഹാരാഷ്ട്ര, ഷംസാദ് ബീഗംപാലക്കാട്, ബീന ഷംസുദ്ദീന്‍, ഫൈസല്‍ ബാബു തറയില്‍, പത്മശ്രീ എറണാകുളം, ഷൈനി ആലുവ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.