Fincat

വീട്ടിൽ ‘ശാസ്ത്രീയമായി’ കഞ്ചാവ് കൃഷി; രണ്ടുപേർ പിടിയിൽ

ഒരു കിലോ ഹെറോയിൻ കൈവശം വച്ച ഏഷ്യൻ നിവാസിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് അറിയിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടിൽ കഞ്ചാവ് തൈകൾ വളർത്തിയതിന് രണ്ട് പേർ പിടിയിലായി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ ഡിപ്പാർട്ടമെന്റാണ് വഫ്രയിലെ സ്വദേശിയുടെ വീട്ടിലെ കഞ്ചാവു കൃഷി പിടികൂടിയത്.

1 st paragraph

വീട്ടിൽ പ്രത്യേകമായി സജ്ജീകരിച്ച റൂമിലാണ് 27 കഞ്ചാവ് തൈകൾ വളർത്തിയിരുന്നത്. ഇത്‌ കൂടാതെ പ്രതികളിൽ നിന്നും ഒരു കിലോഗ്രാം കഞ്ചാവ്, വിവിധതരം മയക്ക് മരുന്ന് ഗുളികകൾ എന്നിവയും കണ്ടെടുത്തു. തുടർനടപടികൾക്കായി ഇവരെ ഉന്നത വൃത്തങ്ങൾക്ക് കൈമാറി.

2nd paragraph

കുവൈറ്റിൽ മറ്റൊരു സംഭവത്തിൽ ഒരു കിലോ ഹെറോയിൻ കൈവശം വച്ച ഏഷ്യൻ നിവാസിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് അറിയിച്ചു. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും ഉന്നത വൃത്തങ്ങൾക്ക് കൈമാറിയതായും, അധികൃതർ വ്യക്തമാക്കി.