ഒന്‍പതുവയസ്സുകാരനെ പീഡനത്തിനിരയാക്കിയെന്ന് പരാതി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പരിയാരം: ഒന്‍പതുവയസ്സുകാരനായ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. പന്നിയൂര്‍ പള്ളിവയലിലെ കടവത്ത് പീടികയില്‍ കെ.പി. അബ്ദുള്‍ റസാക്കിനെ (46) ആണ് പരിയാരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ. ജിജോ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസിന്റെ സംശയങ്ങള്‍ തീര്‍ത്തുതരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ മദ്രസയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

ജൂണ്‍ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പരിയാരം പഞ്ചായത്തിലെ ഒരു മദ്രസയിലാണ് സംഭവം. റസാക്കിനെ കോടതി റിമാന്‍ഡ് ചെയ്തു.