താനൂരില്‍ സ്‌കൗട്ട്‌സ് ഭവന്‍ സ്ഥാപിക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ ആസ്ഥാനമായി താനൂര്‍ ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട്സ് ഭവന്‍ സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ജനപ്രതിനിധികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി സ്‌കൂളില്‍ നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ തന്നെ ആദ്യകാല സ്‌കൗട്ട് യൂണിറ്റുകളിലൊന്നായ ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ആസ്ഥാനം വരുന്നത് സ്‌കൗട്ട്സ് പ്രസ്ഥാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് മുതല്‍കൂട്ടാകും.

സ്‌കൂളില്‍ ചേര്‍ന്ന അവലോക യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ഗണേഷന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി, താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, പ്രധാനാധ്യാപകന്‍ കെ. അബ്ദുല്‍ സലാം, പി.ടി.എ പ്രസിഡന്റ് ഇ. അനോജ്, എസ്.എം.സി ചെയര്‍മാന്‍ അനില്‍ തലപ്പള്ളി, ഡെപ്യൂട്ടി എച്ച്.എം പി. ബിന്ദു, സ്റ്റാഫ് സെക്രട്ടറിമാരായ എം. ഹംസ, കെ.കെ. ബിജു രക്ഷിതാക്കളുടെ പ്രതിനിധികളായ മുജീബ് താനാളൂര്‍, ഖാലിദ് ചെമ്പ്ര, എം. സലീം, സി. ജീഷ്റ എന്നിവര്‍ പങ്കെടുത്തു.