കെ.കരുണാകരന്റെ ജന്മദിനം ഗാന്ധി ദർശൻ സമിതി സമുചിതമായി ആചരിച്ചു.

ലീഡർ കെ.കരുണാകരന്റെ ജന്മദിനം ഗാന്ധി ദർശൻ സമിതി തിരൂർ നിയോജക മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. യോഗത്തിൽ ഗാന്ധി ദർശൻ സമിതി തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷബീർ നെല്ലിയാളി അദ്ധ്യക്ഷത വഹിച്ചു ജീവിത സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ശ്രദ്ധ പിടിച്ചുപറ്റിയ അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയാണ് ശ്രീ.കെ.കരുണാകരനെന്ന് യോഗം ഉത്ഘാടനം ചെയ്ത രാജീവ് ഗാന്ധി സോഷ്യൽ വെൽഫയർ ഫോറം സംസ്ഥാന ചെയർമാൻ ടി.ജി സുരേഷ് അഭിപ്രായപ്പെട്ടു

യു ഡി എഫ് താനൂർ നിയോജകമണ്ഡലം ചെയർമാൻ രത്നാകരൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അരുൺ ചെമ്പ്ര, മലപ്പുറം ജില്ലാ പ്രവാസി UAE കോഡിനേറ്റർ മുബാറക് കൊടപ്പനക്കൽ, യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം പ്രസിഡന്റ് റിഷാദ് വെളിയമ്പാട്ട്, മണ്ഡലം സെക്രട്ടറി യൂസഫ് തറമ്മൽ എന്നിവർ പ്രസംഗിച്ചു.