വ്യാജ ഹാൻസ് നിർമ്മാണം പിടികൂടി.
പാലക്കാട്: ഒറ്റപ്പാലം എക്സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ചെർപ്പുളശ്ശേരി എക്‌സൈസ് റേഞ്ച് പാർട്ടി ഷൊർണ്ണൂർ പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഒറ്റപ്പാലം കയില്യാട് നിന്നും വ്യാജമായി നിരോധിത പുകയില ഉൽപ്പന്നം ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മെഷീൻ അടക്കം സജ്ജീകരണങ്ങളുള്ള കേന്ദ്രം കണ്ടെത്തി
ആസ്സാം സ്വദേശികളായ ഹബീബുൾ റഹ്മാൻ, ഭാര്യ ഷഹനൂജ് അക്തർ, നടത്തിപ്പ്കാരനായ കടമ്പഴിപ്പുറം ആലങ്ങോട് സ്വദേശി പ്രദീഷ് എന്നിവർക്കെതിരെ കേസെടുത്തു.ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എക്സൈസ് അറിയിച്ചു. ഇവിടെ നിന്നും 1300 കിലോ അസംസ്കൃത പുകയില ഉൽപ്പന്നങ്ങളും 450 കിലോ പുകയില ഉൽപ്പന്നങ്ങൾ ഹാൻസ് പാക്കിൽ ആക്കിയ നിലയിലും 2 പാക്കിംങ്ങ് മെഷീൻ , പല തരത്തിലുള്ള രാസവസ്തുക്കൾ എന്നിവയും പിടികൂടി. പരിശോധനയിൽ ചെർപ്പുളശ്ശേരി റേഞ്ച് ഇൻസ്പെക്ടർ ശങ്കർ പ്രസാദ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ രാജ് മോഹൻ C, റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.രാധാകൃഷ്ണ പിള്ള, എ.ആർ രാജേന്ദ്രൻ, ഗ്രേഡ് PO മാർ എസ്.ജെ. അനു, മുഹമ്മദ് മുസ്തഫ , CEO ജോബിമോൻ, ഡ്രൈവർ ഷാജിർ എന്നിവർ ഉണ്ടായിരുന്നു.കേരളത്തില്‍ ഹാന്‍സ് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിലവില്‍ നിരോധിച്ചിരിക്കുകയാണ്.