ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തു.

രാവിലെ ഒമ്പത് മണിക്ക് മേൽശാന്തി കൃഷ്ണനാരായണൻ നടയടച്ച് പോയതായിരുന്നു. ഭണ്ഡാരവും ശ്രീകോവിലും അലമാരയും

തിരൂർ: ആലത്തിയൂർ സുബ്രമഹണ്യ ക്ഷേത്രത്തിൽ കമ്മറ്റി ഓഫീസിന്റെ ഫാബ്രിക്കേഷൻ ജോലിക്കായ് ചമ്രവട്ടം സ്വദേശി ഗണേശൻ ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയാണ് ക്ഷേത്രത്തിലെത്തുന്നത്. കമ്മറ്റി ഓഫീസിനകത്ത് ഇരിക്കുന്ന അപരിചിത നെ കണ്ടതോടെ എവിടെന്നാ..? എന്നായി ഗണേശന്റെ ചോദ്യം. ഇവിടത്തെ കണക്ക പിള്ളയാ..? ഞൊടിയിടയിൽ അപരിചിത ന്റെ മറുപടി. സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഗണേശൻ ക്ഷേത്ര പ്രതി ആദിത്യൻ കമ്മറ്റി പ്രസിഡന്റിനെ വിളിച്ചു കാര്യം തിരക്കി. അങ്ങനെയൊരാളെ നിയമച്ചിട്ടില്ലായെന്നുള്ള മറുപടിയാണ് പ്രസിഡന്റ് പറഞ്ഞത്. ഇതിനിടയിൽ അപരിചിതൻ മതിൽ ചാടി കടന്ന് രക്ഷ പ്പെടുകയും ചെയ്തു. ഗണേശന്റെ മൊബൈൽ ഫോണിൽ പതിഞ്ഞ പ്രതിയുടെ ചിത്രം വാട്സ് ആപ്പിൽ പ്രചരിച്ചതോടെ വൈകിട്ട് നാലുമണിയോടെ ആലത്തിയൂർ ഗരുഡൻ കാവിന് സമീപം പ്രതി കൊല്ലം പുനലൂർ സ്വദേശി ചേലക്കാട്ട് ആദിത്യൻ (21) നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്പിക്കുകയായിരുന്നു.

രാവിലെ ഒമ്പത് മണിക്ക് മേൽശാന്തി കൃഷ്ണനാരായണൻ നടയടച്ച് പോയതായിരുന്നു. ഭണ്ഡാരവും ശ്രീകോവിലും അലമാരയും

കുത്തി തുറന്നിട്ടുണ്ട്. തൈപൂയ മഹോത്സവത്തിന് ശേഷം ഭണ്ഡാരം തുറന്നിട്ടുണ്ടായിരുന്നില്ല. അലമാരയിലുണ്ടായിരുന്ന വേലും സ്വർണ്ണപ്പൊട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. എഴുപതിനായിരം രൂപക്ക് വിലമതിക്ക് സാധനങ്ങൾ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹി കൾ പറഞ്ഞു. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ ഒരാഴ്ചയായിട്ടൊള്ളൂ ക്ഷേത്രം തുറക്കാൻ തുടങ്ങിയിട്ട്. സമീപ ദിവസങ്ങളിലായി പെരുന്തല്ലൂർ പുന്നക്കാം കുളങ്ങരെ ക്ഷേത്രം, ആലത്തിയൂർ ഹനുമാൻ കാവ്, നാരായണത്ത് കാവ് എന്നിവിടങ്ങളിൽ മോഷണശ്രമം നടന്നിരുന്നു. തിരൂർ പോലീസ് നടപടികൾ സ്വീകരിച്ചു.