ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ്സ് പ്രതിഷേധ സൈക്കിൾ മാർച്ച്

പൊന്നാനി: കോവിഡ് മഹാമാരിയിൽ രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർദ്ധിച്പ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി സൈക്കിൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കുണ്ടു കടവത്തുനിന്ന് ആരംഭിച്ച ജാഥ മാറഞ്ചേരി സെന്ററിൽ സമാപിച്ചു . ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്‌ ഉത്ഘാടനം ചെയ്തു.

മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. എ.പവിത്രകുമാർ, ഹിളർ കാഞ്ഞിരമുക്ക് ,നബീൽ, നൂറുദ്ധീൻ പോഴത്ത്, ഷിജിൽ മുക്കാല, ഹാരിസ് കെ.വി. കാദർഏനു, കെ കെ അബ്ദുൽ ഗഫൂർ ദർവേഷ്,കബീർ റാഷിദ്‌പൊന്നാനി,ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.