22 കിലോ കഞ്ചാവുമായി ഗൂഡല്ലൂർ സ്വദേശി പടിയിലായി.

പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 4.100 Kg കഞ്ചാവുമായി ഗുഡല്ലൂർ സ്വദേശിയും ഇപ്പോൾ നിലമ്പൂർ കരുളായിലിൽ താമസക്കാരനുമായ ജാഫർ എന്നയാൾ പിടിയിലായി.തുടർന്ന് ചോദ്യം ചെയ്തതിൽ ഇയാളുടെ വീട്ടിൽനിന്നും 18 Kg കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്ന KL 11 Y 405 നമ്പർ മാരുതി ALTO കാറും കൂടി കണ്ടെടുത്ത് കേസെടുത്തു.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ (Gr)മാരായ കെ.പ്രദീപ് കുമാർ,പി.മുരളീധരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,അരുൺ പാറോൽ,ജയകൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എം.ശ്രീജ,സ്മിത കെ എന്നിവർ പങ്കെടുത്തു.