പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; ഇന്നത്തെ നിരക്കുകൾ അറിയാം.

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 10 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 54 പൈസയും, ഡീസലിന് 96 രൂപ 21 പൈസയുമാണ് ഇന്നത്തെ വില.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 100 രൂപ 77 പൈസയും, ഡീസലിന് 94 രൂപ 55 പൈസയുമായി. കോഴിക്കോട് പെട്രോളിന് 101.05 രൂപയും, ഡീസലിന് 94 രൂപ 82 പൈസയുമാണ് വ്യാഴാഴ്ചത്തെ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ്. അതിനാൽത്തന്നെ വരും ദിവസങ്ങളിലും പെട്രോൾ, ഡീസൽ വില കൂടിയേക്കും.