ബഹ്റൈനിലുമുണ്ട് തിരൂർകാർക്ക് ഒരു കൂട്ടായ്മ

മനാമ: ബ​ഹ്​​റൈ​നി​ലെ തി​രൂ​ർ സ്വ​ദേ​ശി​ക​ളു​ടെ ക്ഷേ​മ​ത്തി​ന്​ രൂ​പം​കൊ​ണ്ട​താ​ണ്​ ബ​ഹ്‌​റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്​​മ. ചെ​റി​യ​രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കൂ​ട്ടാ​യ്​​മ ചു​രു​ങ്ങി​യ നാ​ളു​ക​ൾ​കൊ​ണ്ട്​ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത്​ മു​ൻ​നി​ര​യി​ലെ​ത്തി.

2018 ആ​ഗ​സ്​​റ്റ്​ 21നാ​ണ്​ ഈ​സ ടൗ​ണി​ലെ റി​യാ​ദ് റ​സ്​​റ്റാ​റ​ൻ​റി​ൽ ബ​ഹ്‌​റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്മ​യ്​​മ​യു​ടെ പ്ര​ഥ​മ സം​ഗ​മം ന​ട​ന്ന​ത്. പി​ന്നീ​ട്, ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന കൂ​ടു​ത​ൽ തി​രൂ​ർ സ്വ​ദേ​ശി​ക​ളെ ക​ണ്ടെ​ത്തി കൂ​ട്ടാ​യ്​​മ വി​പു​ലീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ര​ക്​​ത​ദാ​നം, നോ​ർ​ക്ക ര​ജി​സ്​​ട്രേ​ഷ​ൻ സ​ഹാ​യം, വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ കൂ​ട്ടാ​യ്​​മ അം​ഗ​ങ്ങ​ൾ ഒ​രു​മ​യോ​ടെ രം​ഗ​ത്തു​ണ്ട്. കോ​വി​ഡ്​ കാ​ല​ത്തും സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​ഹ​ജീ​വി​ക​ൾ​ക്കാ​യി കൈ​കോ​ർ​ത്തു. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​രു​ന്നു.

ചി​കി​ത്സാ​സ​ഹാ​യം, വി​വാ​ഹ ധ​ന​സ​ഹാ​യം, കോ​വി​ഡ് ധ​ന​സ​ഹാ​യം, ബ​ഹ്​​റൈ​നി​ൽ മ​രി​ച്ച തി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം എ​ന്നി​വ​യാ​ണ്​ മ​റ്റ്​ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. കൊ​ട​ക്ക​ൽ മി​ഷ​ൻ ഹോ​സ്​​പി​റ്റ​ലി​ലേ​ക്ക്​ ക​സേ​ര വാ​ങ്ങി​ന​ൽ​കു​ക​യും ചെ​യ്​​തു.

കെ.​പി. മു​ഹ​മ്മ​ദ് അ​ശ്​​റ​ഫാ​ണ്​ കൂ​ട്ടാ​യ്​​മ​യു​ടെ പ്ര​സി​ഡ​ൻ​റ്. ഷ​ഹാ​സ് ക​ല്ലി​ങ്ങ​ല്‍ (ജ​ന. സെ​ക്ര), നി​സാ​ര്‍ കി​ഴേ​പാ​ട്ട് (ഓ​ര്‍ഗ.​ സെ​ക്ര), അ​നൂ​പ്‌ റ​ഹ്മാ​ന്‍ (ട്ര​ഷ), വാ​ഹി​ദ് വൈ​ല​ത്തൂ​ര്‍, അ​ഷ്‌​റ​ഫ്‌, താ​ജു​ദ്ദീ​ന്‍ ചെ​​മ്പ്ര, ഫാ​റൂ​ഖ് തി​രൂ​ര്‍ (വൈ​സ് പ്ര​സി), ഷ​മീ​ര്‍ പോ​ട്ട​ച്ചോ​ല, സ​തീ​ശ​ന്‍ പ​ടി​ഞ്ഞാ​റേ​ക്ക​ര, മു​സ്​​ത​ഫ മു​ത്തു, ഇ​സ്​​മാ​യി​ല്‍ ആ​ല​ത്തി​യൂ​ര്‍, മ​മ്മു​കു​ട്ടി (ജോ. ​സെ​ക്ര) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ. മം​ഗ​ലം സു​ലൈ​മാ​നാ​ണ്​ കൂ​ട്ടാ​യ്​​മ കോ​ഓഡി​നേ​റ്റ​ര്‍.

സി.​സി. ഷാ​ഹി​ദ്, മെ​ഹ​ര്‍ താ​നാ​ളൂ​ര്‍, റ​ഷീ​ദ് വെ​ട്ടം, ഉ​സ്​​മാ​ന്‍ പാ​റ​പ്പു​റം, സ​വാ​ദ് തി​രൂ​ര്‍, സ​മ​ദ് ഇ​ട്ടി​ലാ​ക്ക​ല്‍, അ​യൂ​ബ്, ഹ​സ്സ​ന്‍ തി​രൂ​ര്‍, മൊ​യ്​​തീ​ന്‍ ബാ​വ മൂ​പ്പ​ന്‍, ഷി​യാ​സ്, ജി​തി​ന്‍ദാ​സ്, ന​ജ്​​മു​ദ്ദീ​ന്‍, ശ്രീ​നി​വാ​സ​ന്‍, ഇ​ബ്രാ​ഹീം എ​ന്നി​വ​ർ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.