നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ നടത്തി.

തിരൂർ:  നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ – ഏജൻറുമാർ കോക്കസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിൽ പ്രതിഷേധ ധർണ്ണ നടത്തി.

നഗരസഭാ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ നിന്നും കൈക്കൂലി വാങ്ങുന്ന ഏജൻറുമാർക്കെതിരെയും ഇവർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കുക,താൽക്കാലിക ജീവനക്കാരുടെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കുക, ഓഫീസിലെ ഏജൻറുമാരുടെ ഇടപെടൽ നിർത്തലാക്കുക, കോവിഡ് വാക്സിൻ വിതരണം നീതിപൂർവ്വ മാകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽ ഡി എഫ് കൗൺസിലർമാർ പ്രതിഷേധ ധർണ്ണ നടത്തിയത്. ധർണ്ണ സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.നഗരസഭാ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ എസ് ഗിരീഷ് അധ്യക്ഷനായി. സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം പി പി ലക്ഷ്മണൻ, ലോക്കൽ സെക്രട്ടറി ടി ദിനേശ്കുമാർ, അടീപ്പാട്ട് ശിഹാബ് റഹ്മാൻ, അനിത കല്ലേരി എന്നിവർ സംസാരിച്ചു.

വി നന്ദൻ സ്വാഗതവും എസ് ഷബീറലി നന്ദിയും പറഞ്ഞു. സി നജീബുദ്ദീൻ, പി മിർഷാദ്, സരോജ ദേവി, കെ കദീജ, ടി കെ യാസിൻ, കെ പി ജഫ്സൽ എന്നിവർ നേതൃത്വം നൽകി