യുവതിയെ പീഡിപ്പിച്ച ട്രോമാകെയർ വളണ്ടിയറെ അറസ്റ്റ് ചെയ്തു.

മലപ്പുറം: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം ഇരിങ്ങാട്ടിരി സ്വദേശി നടുതൊടിക സിറാജുദ്ധീനെയാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി യുവതിയെ വീട്ടില്‍ വച്ചും മറ്റു പല സ്ഥലങ്ങളില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ വച്ച് പ്രതിയെ പിടികൂടിയത്. ട്രോമ കെയര്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്ന പ്രതി പലയിടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്നും വിവരം. പ്രതിയെ ബുധനാഴ്ച മഞ്ചേരി കോടതിയില്‍ ഹാജരാക്കും.