ഇന്ധന വില വർദ്ധനവ്, ഇന്ധന ടാങ്കറുകൾ നാളെ തെരുവിൽ തടയും. എസ്ഡിപിഐ.

ആറു മാസത്തിനുള്ളിൽ 55 തവണയും കഴിഞ്ഞ 7 വർഷം കൊണ്ട് 300 ശതമാനവും വളർച്ച സംഭവിച്ചത് രാജ്യത്തു പെട്രോൾ ഡീസൽ നികുതിക്കു മാത്രമാണ്.

കൊച്ചി: ദുരിതജീവിതം സമ്മാനിച്ചുകൊണ്ട് കുതിക്കുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ഇന്ധന ടാങ്കറുകൾ നാളെ (08/07/21 വ്യാഴം) തെരുവിൽ തടയുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡണ്ട് ഷെമീർ മാഞ്ഞാലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജനജീവിതം നരകതുല്യമാക്കിയ ഇന്ധന കൊള്ളക്കെതിരെ നടക്കുന്ന സമരത്തിന് മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആറു മാസത്തിനുള്ളിൽ 55 തവണയും കഴിഞ്ഞ 7 വർഷം കൊണ്ട് 300 ശതമാനവും വളർച്ച സംഭവിച്ചത് രാജ്യത്തു പെട്രോൾ ഡീസൽ നികുതിക്കു മാത്രമാണ്.

 

100 രൂപക്ക് ഒരു ലിറ്റർ പെട്രോൾ അടിക്കുന്ന പൗരൻ താൻ വാങ്ങുന്ന ഉൽപ്പന്നതിന്റെ വിലയായ 45 രൂപയുടെ 122 ശതമാനം അതായത് 55 രൂപ നികുതിയാണ് അടച്ചു കൊണ്ടിരിക്കുന്നത്.പെട്രോൾ പമ്പുകൾ നികുതിപിരിവ് കേന്ദ്രങ്ങളാക്കി മാറ്റി സമാനതയില്ലാത്ത ഔദ്യോഗിക കൊള്ളയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്നത്.

 

എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നാളെ ഇന്ധന വിതരണ ടാങ്കറുകൾ തെരുവിൽ തടഞ്ഞുകൊണ്ട് ജനകീയമായ പ്രതിഷേധത്തിന് തുടക്കം കുറിക്കുകയാണ്.

 

സമ്പ്രദായിക സമര മുറകൾ കൊണ്ട് ജനങ്ങളുടെ വികാരമോ പ്രശ്നങ്ങളോ അധികാരികളുടെ കർണ്ണപടങ്ങളിൽ എത്തുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ടാങ്കറുകൾ തടയാൻ തീരുമാനിച്ചത്.ഇന്ധന വിലക്കെതിരെ രാജ്യത്ത് ഉണ്ടാകാൻ പോകുന്ന സമര പരമ്പരയുടെ തുടക്കമാകും ഈ പ്രതിഷേധമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.

 

 

എസ്‌ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്‌ ഷെമീർ മാഞ്ഞാലി,സെക്രട്ടറി ലത്തീഫ് കോമ്പാറ, ജില്ലാ കമ്മിറ്റി അംഗം സി.എസ് ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.