അധ്യാപക നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക കെ പി എസ് ടി എ
മലപ്പുറം: ഒന്നര വര്‍ഷക്കാലത്തിലധികമായി പ്രധാനാധ്യാപകര്‍ ഇല്ലാതെയും സഹ അധ്യാപകര്‍ ഇല്ലാതെയും ഉഴലുന്ന വിദ്യാലയങ്ങളില്‍ അധ്യാപക നിയമന നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കോവിഡ് ഡ്യൂട്ടി യുടെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച സാഹചര്യത്തില്‍ കോവിഡിന്റെ പേരില്‍ അധ്യാപകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ പി എസ് ടി എ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ. അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. കെ പി എസ് ടി എ നടത്തിയ മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി റിഹാസ് നടുത്തൊടി സ്വാഗതമാശംസിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് .വി, സെക്രട്ടറി ഹാരിസ് ബാബു.കെ, മന്‍സൂര്‍ അലി.പി, അബ്ദുല്‍ജലീല്‍.പി, അബ്ദുല്‍ ഹമീദ്. കെ കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മൊയ്തു സി എച്ച്, അബ്ദുല്‍ ഗഫൂര്‍ .പി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഉപ ജില്ലാ ട്രഷറര്‍ അബ്ദുല്‍ ലത്തീഫ് നന്ദി പ്രകടനം നടത്തി.