വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ മറിഞ്ഞു;ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: ദേശീയപാത വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു.അപകടത്തില്‍ ഡ്രൈവര്‍ ഹരിയാന സ്വദേശി അഷ്‌ക്കറിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

 

 

അമിതവേഗതയിലായിരുന്ന കണ്ടെയ്‌നര്‍ പ്രധാനവളവില്‍ നിന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഹൈദ്രബാദില്‍ നിന്ന് ലോഡുമായി വരികയായിരുന്ന കണ്ടെയ്‌നറാണ് അപകടത്തില്‍പ്പെട്ടത്.