വിമാനത്തി​ലെ ലൈഫ്​ ജാക്കറ്റ്​ കിറ്റിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനത്തിൻെറ സീറ്റിനടിയിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി. എയർ കസ്​റ്റംസ്​ ഇൻറലിജൻസാണ്​ 1,147 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്​.

ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്​സ്​പ്രസിൻെറ സീറ്റിനടിയിൽ നിന്നാണ്​ സ്വർണം ലഭിച്ചത്​. പ്ലാസ്​റ്റിക്​ പൗച്ചിനുള്ളിലാക്കി സീറ്റിനടിയിലെ ലൈഫ്​ ജാക്കറ്റ്​ കിറ്റിനകത്താണ്​ ഒളിപ്പിച്ചത്​. പിന്നീട്​ ശുചീകരണ തൊഴിലാളിയെ ഉപയോഗിച്ച്​ പുറത്തുകടത്താനായിരുന്നു ശ്രമമെന്നാണ്​ പ്രാഥമിക നിഗമനം.

എയർ കസ്​റ്റംസ്​ തുടരന്വേഷണം നടത്തുമെന്ന്​ അധികൃതർ അറിയിച്ചു. ജോ. കമീഷണർ വൈ​ഗേഷ്​ സിങ്​, സൂപ്രണ്ടുമാരായ കെ.പി. മനോജ്​, എം. ഉമാദേവി, ഗഗൻദീപ്​ രാജ്​, ഇൻസ്​പെക്​ടർമാരായ അരവിന്ദ്​ ഗൂലിയ, ​െഹഡ്​ ഹവിൽദാർ പി. മനോഹരൻ, കെ.സി. മാത്യു എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം കണ്ടെടുത്തത്​.