ലോകത്ത് 18.68 കോടി കൊവിഡ് ബാധിതർ; ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 43,393 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. 4,05,939 പേർ മരിച്ചു.

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,34,722 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 43,393 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. 4,05,939 പേർ മരിച്ചു. 37 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു.രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.മൂന്ന് കോടി നാൽപത്തിയേഴ് ലക്ഷം പേർക്കാണ് യുഎസിൽ രോഗം സ്ഥിരീകരിച്ചത്. 6.22 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.